Friday 24 October 2008

  • അറിവ്‌ കുറഞ്ഞാല്‍ വിശ്വാസം ഏറും.
  • തെറ്റു പറ്റാതിരുന്നതല്ല, ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാ.
  • എല്ലാ മോശം കാര്യങ്ങളേയും അനുഭവപാഠങ്ങളാക്കി മാറ്റുന്നതാണെന്റെ വിജയം.
  • തെറ്റു തിരുത്തുന്നതിനു മുമ്പ്‌ അനുഭവസമ്പത്ത്‌ പരമാവധി കിട്ടി എന്നുറപ്പ് വരുത്തുക.
  • ജ്യോത്സ്യന്റെ സമയദോഷം ആരെ ബാധിക്കും?

Friday 10 October 2008

  • ഉത്കര്‍ഷേച്ഛയുടെ ആദ്യലക്ഷണമാണ്‌ അസൂയ.
  • പഠിക്കാനാകുമെങ്കില്‍ പരാജയവും ഒരു വിജയമാണ്‌.
  • ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മറവി നല്ലതാണ്‌.
  • വഞ്ചനയുടെ ആദ്യപടി വിശ്വാസം നേടുക എന്നതാണ്‌.
  • വേറൊരാളോട്‌ അഭിപ്രായം ചോദിക്കുന്നത്‌ ശരിയാണോ?